May 6, 2026

ഏകദിനറാമ്പ് എംഎസ്എംഇക്ലിനിക് സംഘടിപ്പിച്ചു

0
site-psd-274
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെപ്രകടനം വളര്‍ത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്,കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഏകദിന റാമ്പ് എംഎസ്എംഇക്ലിനിക് സംഘടിപ്പിച്ചു.
കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ് ഹോട്ടലില്‍അസിസ്റ്റന്റ് കളക്ടര്‍ പി പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. സംരംഭകരോട് ഏറെ ബഹുമാനമുണ്ടെന്നും വരും കാലങ്ങളില്‍ എംഎസ്എംഇ യൂണിറ്റുകളുടെ പേരില്‍ ജില്ല അറിയപ്പെടണമെന്നും അസിസ്റ്റന്റ് കളക്ടര്‍ പറഞ്ഞു.ഭക്ഷ്യസുരക്ഷ, ജിഎസ്ടി, ലീഗല്‍ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നല്‍കി.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്ന എംഎസ്എംഇ മേഖലയുടെ വളര്‍ച്ചയ്ക്കും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മത്സര ശേഷി വളര്‍ത്തുന്നതിനും എംഎസ്എംഇകള്‍ക്കുള്ള പിന്തുണ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ്റൈസിങ് ആന്‍ഡ് ആക്സലറേറ്റിങ്എംഎസ്എംഇ
പെര്‍ഫോമന്‍സ് (റാമ്പ്).

എംഎസ്എംഇകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും ലൈസന്‍സിങ് ജിഎസ്ടി, വിപണനം, ധനസഹായം, കയറ്റുമതി, ബാങ്കിങ്, ടെക്‌നോളജി എന്നീ മേഖലകളിലെ വിദഗ്ധരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് റാമ്പ് പരിപാടിയുടെ ഭാഗമായുള്ള എംഎസ്എംഇ ക്ലിനിക് ലക്ഷ്യമാക്കുന്നത്.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എ ജിഷ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അശ്വിന്‍ പി കുമാര്‍, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി ഡി സുരേഷ് കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍( ക്രഡിറ്റ്) പി എസ് കലാവതി, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ വി എന്‍ സജിത്ത് കുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളിലെ സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *