May 7, 2026

മൂലങ്കാവ് സ്‌കൂളില്‍ ‘സത്യമേവ ജയതേ’ സെമിനാര്‍ നടത്തി

0
site-psd313
By ന്യൂസ് വയനാട് ബ്യൂറോ

മൂലങ്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘സത്യമേവ ജയതേ’ സെമിനാര്‍ നടത്തി. ‘സോഷ്യല്‍ മീഡിയയുടെ കാലത്ത് ഉത്തരവാദിത്വ പത്രപ്രവര്‍ത്തനം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു ഉദ്ഘാടനം ചെയ്തു. ഷിഫാ മറിയം സുരേഷ് (വളണ്ടിയര്‍) അധ്യക്ഷനായി.പ്രിന്‍സിപ്പല്‍ പ്രഷിബ ടി കെ,എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ അബ്ദുല്‍ സലിം വി പി,ശ്രീരേഖ ടീച്ചര്‍,എന്‍എസ്എസ് വളണ്ടിയര്‍മാരായ അംന സി എ, അഭിനവ് ബാലകൃഷ്ണന്‍, കൃഷ്ണപ്രിയ എ എം, ജോയല്‍ ജോര്‍ജ്,
റിഷികേശ് കെ ഷാജി, ഷഹ്‌മ റസ്ലി എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *