June 19, 2026

തിരുനെല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

0
site-psd-346
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി ഗ്രാമപഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സാമൂഹ്യ വികസനത്തില്‍ സുപ്രധാന പങ്ക് വഹിച്ച കുടുംബശ്രീ ദാരിദ്ര്യം നിര്‍മാര്‍ജനം, ആരോഗ്യം, വിദ്യാഭ്യാസം, ജനകീയസൂത്രണം, സാക്ഷരത, കേരള മിഷന്‍, വിജ്ഞാനകേരളം തുടങ്ങിയ വിവിധ മേഖലകളില്‍ കഴിവും പ്രാഗത്ഭ്യവും തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.വിവിധ കുടുംബശ്രീകളിലെ അംഗങ്ങളുടെ കലാപരിപാടികളും നടന്നു.

കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവുമാകുന്നത് സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനത്തിലൂടെയാണെന്നും പെണ്‍ കൂട്ടായ്മയിലൂടെ രൂപപ്പെട്ട പല സംരംഭങ്ങളും ജില്ലയുടെ മുഖച്ഛായ മാറ്റിയെന്നും ജസ്റ്റിന്‍ ബേബി കൂട്ടിച്ചേര്‍ത്തു.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി സൗമിനി അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം എ എന്‍ സുശീല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ടി വത്സലകുമാരി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ എം സലീന, മുന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി കെ ബാലസുബ്രഹ്‌മണ്യന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉണ്ണി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ ഹരികുമാര്‍, തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി കെ ശങ്കരന്‍, കാട്ടിക്കുളം കേരള ബാങ്ക് മാനേജര്‍ ടി അനില്‍കുമാര്‍, കാട്ടിക്കുളം ഗ്രാമീണ ബാങ്ക് മാനേജര്‍ രഞ്ജിത്ത് കെ കൃഷ്ണന്‍, സിഡിഎസ് ഉപസമിതി കണ്‍വീനര്‍ ജയന പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *