May 27, 2026

മാനന്തവാടിയില്‍ ഓട്ടോറിക്ഷകള്‍ക്ക് ഡിജിറ്റല്‍ സ്റ്റിക്കര്‍ അനുവദിക്കും

0
site-psd-360
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ടൗണില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് ഡിജിറ്റല്‍ സ്റ്റിക്കര്‍ അനുവദിക്കാനും പെര്‍മിറ്റ് വെരിഫിക്കേഷന്‍ നടത്താനും തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭയിലെ വിവിധ സ്റ്റാന്‍ഡുകളില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കാനും കുറുക്കന്‍മുല ഗവ. എല്‍പി സ്‌കൂളിനു മുന്‍വശം സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി.മുന്‍സിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സി കെ രത്‌നവല്ലി അധ്യക്ഷനായി.

നഗരസഭയിലെ വിവിധ ഓട്ടോറിക്ഷ സ്റ്റാന്റുകളില്‍ കൂടുതല്‍ പെര്‍മിറ്റുകള്‍ അനുവദിക്കും. പയ്യംപള്ളി – അഞ്ച്, കൊയിലേരി – നാല്, കുഴിനിലം – രണ്ട്, ഒണ്ടയങ്ങാടി – ഏഴ്, പിലാക്കാവ് – മൂന്ന്, പാല്‍വെളിച്ചം – നാല് , താഴെയങ്ങാടി – ഒന്ന്, വള്ളിയൂര്‍ക്കാവ് – ഒന്ന്, അടിവാരം – നാല് എന്നിങ്ങനെയായിരിക്കും പെര്‍മിറ്റുകള്‍ അനുവദിക്കുക. മാനന്തവാടി ടൗണില്‍ ട്രാഫിക് ഐലന്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഗാന്ധി പാര്‍ക്കിലുള്ള ഹൈമാസ്റ്റ് ലൈറ്റിനു ചുറ്റുമുള്ള പരസ്യ ബോര്‍ഡുകള്‍, നടപ്പാതകളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ കച്ചവടക്കാര്‍ നടപ്പാതകളിലേക്ക് കെട്ടിയിട്ടുള്ള ഷീറ്റുകള്‍ എന്നിവ അടിയന്തിരമായി നീക്കം ചെയ്യാനും യോഗം ആവശ്യപ്പെട്ടു.

മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി ടൗണിലെ ഇന്റര്‍ലോക്ക് പ്രവൃത്തികളും നടപ്പാതകളില്‍ കൈവരി സ്ഥാപിക്കുന്ന ജോലികളും അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നിര്‍ദേശം നല്‍കി.മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ലേഖ രാജീവന്‍, വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍മാരായ പി വി ജോര്‍ജ്ജ്, അബ്ദുള്‍ ആസ്സിഫ്, വി യു ജോയി, ടി ജി ജോണ്‍സണ്‍, എഎംവി ഐ സനില്‍ കുമാര്‍, എസ്‌ഐ ശിവാനന്ദന്‍, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ നിത്യ മോള്‍, ട്രാഫിക് യൂണിറ്റ് എസ്‌ഐ സെബാസ്റ്റ്യന്‍, നഗരസഭ അസി. സെക്രട്ടറി എ ആര്‍ രമ്യ, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *