ഉമ്മന്‍ചാണ്ടി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എംപി നിര്‍വഹിക്കും
കോട്ടത്തറ ഗ്രാമപഞ്ചായത്ത് പൂര്‍ത്തീകരിച്ച ഉമ്മന്‍ചാണ്ടി സ്മാരക ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10:30 ന് പ്രിയങ്ക ഗാന്ധി എംപി നിര്‍വഹിക്കും. വയനാട് ജില്ലാ പഞ്ചായത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, കോട്ടത്തറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ വിഹിതം ഉള്‍പ്പെടുത്തി വാര്‍ഷിക പദ്ധതിയില്‍ ബഹുവര്‍ഷ പ്രൊജക്ടായാണ് ഗ്രാമപഞ്ചായത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ടി.സിദ്ധിഖ് എംഎല്‍എ അദ്ധ്യക്ഷനാകുന്ന പരിപാടിയില്‍
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തികള്‍ എന്നിവര്‍ പങ്കെടുക്കും.





Leave a Reply