ജില്ലയിലെ പ്രധാന അറിയിപ്പുകള്‍:റേഷൻ കാര്‍ഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം,വാഹന പ്രചാരണ യാത്ര സെപ്റ്റംബർ 22 ന്
റേഷൻ കാര്‍ഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം
പൊതുവിഭാഗം റേഷൻ കാര്‍ഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷ നൽകാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കാണ് അവസരം. ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബര്‍ 22 മുതൽ ഒക്ടോബര്‍ 20 വരെ അക്ഷയ കേന്ദ്രങ്ങൾ, സി എസ് സി മുഖേന അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസിൽ ലഭ്യമാണ്. ഫോൺ: വൈത്തിരി – 04936 255222, സുൽത്താൻ ബത്തേരി – 04936 220213, മാനന്തവാടി- 04935 240252.
വാഹന പ്രചാരണ യാത്ര സെപ്റ്റംബർ 22 ന്
ഒക്ടോബർ മൂന്ന് മുതൽ 18 വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കുടിശ്ശിക നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് സെപ്റ്റംബർ 22, 23 തിയ്യതികളിലായി ജില്ലയിൽ വാഹന പ്രചാരണ യാത്ര നടത്തും. സെപ്റ്റംബർ 22 ന് രാവിലെ 9 ന് കൽപ്പറ്റ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ ടി ജെ ഐസക്ക് ഫ്ലാഗ് ഓഫ് ചെയ്യും. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് മുതൽ മുൻസിപ്പൽ ഓഫീസ് വരെ വാഹന റാലി ഉണ്ടായിരിക്കും.
ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കല്ലോടി അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക്
ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. ഒന്നാം വാർഡിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. പ്രായം 18-35.
ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്ക് പ്ലസ്ടുവാണ് യോഗ്യത. ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. അപേക്ഷ ഫോം മാനന്തവാടി ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 26 ന് രാവിലെ 10.30 ന് എടവക ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോണ്‍: 04935 240754.
വാക് ഇൻ ഇന്റർവ്യൂ
മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിനു കീഴിലുളള വാളേരി (ഗേൾസ്), അഞ്ചുകുന്ന് (ബോയ്‌സ്) പനമരം (ഗേൾസ്), തൃശ്ശിലേരി (ഗേൾസ്) പ്രീ മെട്രിക്ക് ഹോസ്റ്റലുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ വാർഡൻ നിയമനം നടത്തുന്നു. അടിസ്ഥാന യോഗ്യത പത്താംതരം. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. മാനന്തവാടി താലൂക്ക് പരിധിയിലെ സ്ഥിരതാമസക്കാരായ 25 നും 50 നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. സ്വയം തയ്യാറാക്കിയ ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവയുടെ അസലുമായി സെപ്റ്റംബർ 24 ന് രാവിലെ 11 ന് മാനന്തവാടി പട്ടികവർഗ വികസന ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04935-240210.
കെമിസ്റ്റ് നിയമനം
ജല അതോറിറ്റിയുടെ ജില്ലയിലെ വിവിധ ജല പരിശോധന ലാബുകളിലേക്ക് ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍/ടെക്നിക്കൽ മാനേജര്‍ (കെമിക്കൽ) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബിഎസ്‍സി കെമിസ്ട്രിയും ജലപരിശോധന മേഖലയിൽ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എംഎസ്‍സി കെമിസ്ട്രി യോഗ്യതയുള്ളവര്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം മതിയാവും. ഐഎസ്ഒ പരിശീലനം അഭികാമ്യം. പ്രായപരിധി 48. ബയോഡേറ്റ, യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലുമായി സെപ്റ്റംബര്‍ 26 രാവിലെ 11 ന് സുൽത്താൻ ബത്തേരി ജല അതോറിറ്റി ജില്ലാ ലാബിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0495 2374570.
ലാപ്ടോപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള കള്ളുവ്യവസായത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്ന് ലാപ്ടോപ്പിനായി അപേക്ഷ ക്ഷണിച്ചു. കേന്ദ്ര- സംസ്ഥാന എൻട്രൻസ് കമ്മീഷൻ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ കേരളത്തിലെ സർക്കാർ-സർക്കാർ അംഗീകൃത കോളേജുകളിൽ ഒന്നാം വർഷം പ്രവേശനം നേടിയവർക്കാണ് അവസരം. യോഗ്യരായവർ ഒക്ടോബര് 15 നകം അപേക്ഷകൾ നൽകണം. വിശദ വിവരങ്ങൾ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ ലഭ്യമാണ്. ഫോൺ: 0495 2384355.
പാല്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
പനമരം ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ പുൽപള്ളി, പൂതാടി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യാന്‍ വ്യക്തികള്‍ അല്ലെങ്കിൽ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബര്‍ 30 രാവിലെ 11.45 വരെ സ്വീകരിക്കും. ഫോണ്‍: 04936 240062.





Leave a Reply