പുഞ്ചിരിമട്ടം ദുരന്തം: ജനശബ്ദം ആക്ഷന്‍ കമ്മിറ്റി കളക്ടറേറ്റ് ഉപരോധിച്ചു
കല്‍പ്പറ്റ: ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റും സമീപത്ത് ദേശീയപാതയും ഉപരോധിച്ചു. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരായ മുഴുവന്‍ കുടുംബങ്ങളെയും പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. 173 കുടുംബങ്ങള്‍ കൂടി പുരനധിവാസത്തിന് അര്‍ഹരാണെന്നാണ് ആക്ഷന്‍ കമ്മിറ്റി വാദം. അനര്‍ഹര്‍ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ടതായും ജനശബ്ദം നേതാക്കള്‍ പറയുന്നു. രാവിലെ പത്തോടെയാണ് ദുരന്തബാധിതര്‍ ഉപരോധം ആരംഭിച്ചത്. എഡിഎം, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവരുമായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ചര്‍ച്ച നടത്തിയശേഷമാണ് ഉപരോധം അവസാനപ്പിച്ചത്. അന്തിമലിസ്റ്റ് പുനഃപരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.





Leave a Reply