കുഴല്‍പ്പണം പിടികൂടിയ കേസില്‍ നടപടിക്രമം പാലിച്ചില്ല; വൈത്തിരി എസ്എച്ച്ഒക്കും മൂന്ന് പൊലീസുകാര്‍ക്കും സസ്പെന്‍ഷന്‍
വയനാട്: കുഴല്‍പ്പണം പിടികൂടിയ കേസില്‍ നടപടിക്രമം പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസുകാര്‍ക്കെതിരെ നടപടി. വയനാട് വൈത്തിരി എസ്എച്ച്ഒക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആണ് സസ്പെന്‍ഷന്‍. എസ്എച്ച്ഒ കെ.അനില്‍കുമാര്‍, ഉദ്യോഗസ്ഥരായ അബ്ദുല്‍ ഷുക്കൂര്‍, ബിനീഷ്, അബ്ദുല്‍ മജീദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.മലപ്പുറം സ്വദേശികളില്‍ നിന്ന് 3,30,000 രൂപയുടെ കുഴല്‍പ്പണം പിടികൂടിയിരുന്നു. ഇത് കൃത്യമായി റിപ്പോര്‍ട്ട് ചെയ്തില്ല എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വയനാട് എസ്പി ആണ് അന്വേഷണം നടത്തിയത്. ഉത്തരമേഖല ഐജി ആണ് സസ്പെന്‍ഡ് ചെയ്തത്





Leave a Reply