വാഹനാപകടം: 2 പേർക്ക് പരിക്ക്
മാനന്തവാടി: മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ ക്ഷേത്രം റോഡ് കവലയ്ക്ക് സമീപം ഒട്ടോറിക്ഷയിൽ ബൈക്കിടിച്ച് 2 പേർക്ക് പരിക്കേറ്റു.ഓട്ടോ ഡ്രൈവർ ഒണ്ടയങ്ങാടി താഴെ 54 ലെ സെബാസ്റ്റ്യൻ (58), ഇല്ലത്തുവയൽ മേലേടത്ത് അഭിജിത്ത് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്കുകൾ സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് വൈകീട്ടായിരുന്നു അപകടം. മാനന്തവാടി ഭാഗത്ത് നിന്നും വരി കയായിരുന്ന ഓട്ടോ മേലേക്കാവ് റോഡിലേക്ക് തിരിയാൻ ശ്രമിക്കുന്ന തിനിടെ കൊയിലേരി ഭാഗത്ത് നിന്നും വന്ന ബൈക്ക് ഓട്ടോയുടെ പിൻഭാഗത്തിടിച്ചാണ് അപകടമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.





Leave a Reply