May 6, 2026

ജീവിതോത്സവം കുടുംബ ബന്ധങ്ങളെ സുദൃഢമാക്കും: സംഷാദ് മരക്കാര്‍

0
site-psd-517
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: സംസ്ഥാന ഹയര്‍സെക്കന്‍ഡറി വിഭാഗം ജീവിതോത്സവം 2025 എന്ന പേരില്‍ സംഘടിപ്പിക്കുന്ന 21 കര്‍മ്മ ദിന പരിപാടികള്‍ കുടുംബ ബന്ധങ്ങളെ ദൃഢമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. മേപ്പാടി ജിഎച്ച്എസ്എസില്‍ നടന്ന ജീവിതോത്സവം കല്‍പ്പറ്റ ക്ലസ്റ്റര്‍ തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗമാരക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകുന്ന രൂപത്തിലാണ് നാഷണല്‍ സര്‍വീസ് സ്‌കീം 21 കര്‍മദിന പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

മേപ്പാടി ജിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് പി.കെ റഷീദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കല്‍പ്പറ്റ ക്ലസ്റ്റര്‍ കണ്‍വീനര്‍ വി.പി സുഭാഷ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.എം സാബിറ, സീനിയര്‍ അസിസ്റ്റന്റ് പി.ജെ തോമസ്, പ്രോഗ്രാം ഓഫീസര്‍ സി.ടി മന്‍സൂര്‍, പ്രിന്‍സിപ്പല്‍ കെ ഫൈസല്‍, വോളന്റീയര്‍ ലീഡര്‍ പി വി അഥര്‍വ് എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *