വാക്ക് ഓവര്‍ ബ്രിഡ്ജ് മുതല്‍ പനാമ കനാല്‍ വരെ
സുല്‍ത്താന്‍ ബത്തേരി നഗരത്തിലെ തിരക്ക് കുറയ്ക്കുവാന്‍ സഹായിക്കുന്ന വാക്ക് ഓവര്‍ ബ്രിഡ്ജ് മുതല്‍ പനാമ കനാല്‍, ഹൈഡ്രോളിക് ബ്രിഡ്ജ്, ലിഫ്റ്റ് ഇറിഗേഷന്‍ മാതൃകകളാണ് ദിശ എക്സ്പോയില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത്. മീനങ്ങാടി പോളിടെക്നിക് കോളേജിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം വിദ്യാര്‍ത്ഥികളാണ് സുല്‍ത്താന്‍ ബത്തേരി നഗരത്തിലെ കാല്‍നട യാത്ര സുഗമമാക്കാന്‍ കഴിയുന്ന വാക്ക് ഓവര്‍ ബ്രിഡ്ജ് മാതൃക അവതരിപ്പിച്ചത്. സിവില്‍ എന്‍ജിനീയറിങ് ലാബുകളില്‍ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. സാങ്കേതിക വിദ്യയുടെ പ്രായോഗിക സാധ്യതകളും എന്‍ജിനീയറിങ് രംഗത്തെ പുതുമകളും അവതരിപ്പിക്കുന്ന സ്റ്റാളുകള്‍ കാഴ്ച്ചക്കാരുടെ ശ്രദ്ധനേടി.
ഇലക്ട്രോണിക്സ് സര്‍ക്യൂട്ടുകള്‍ വേഗത്തിലും കൃത്യതയോടെയും പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന പിസിബി മില്ലിംങ് മെഷീന്‍, ആശയവിനിമയ സംവിധാനങ്ങളില്‍ പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്ന ബ്ലൂ ജാമര്‍. ഇക്ട്രോണിക്സ് പരീക്ഷണങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന സര്‍ക്യൂട്ട് കിറ്റ് എന്നിവയ്ക്ക് പുറമെ മാനന്തവാടി ഗവ കോളേജിലെ ഇലക്ട്രോണിക്സ് പി.ജി വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച മണ്ണ് പരിശോധനാ റോബോട്ടും വേറിട്ട കാഴ്ചയായി. തലപ്പുഴ ഗവ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ വാഹനങ്ങളുടെ എഞ്ചിന്‍ മോഡലുകള്‍, റോബോട്ടുകള്‍, ത്രീഡിപ്രിന്റിങ്, എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ പെയിന്റിങ് എന്നിവയ്ക്കും കാഴ്ചക്കാര്‍ ഏറെയായിരുന്നു.





Leave a Reply