വനമധ്യത്തിലൊരു ചിത്രശലഭ ഉദ്യാനം ഉദ്ഘാടനം ചെയ്തു
തോല്‍പെട്ടി അസിസ്റ്റന്റ് വാര്‍ഡന്‍ ഷി ബു കുട്ടന്‍, ജില്ലാ പഞ്ചായത്ത് ബി.എം സി കണ്‍വീനര്‍ ടി.സി. ജോസഫ് എന്നിവര്‍ ചേര്‍ന്ന് വനമധ്യത്തിലൊരു ചിത്രശലഭ ഉദ്യാനം തൈ നട്ട് ഉദ്ഘാടനം ചെയ്തു.തോല്‍പെട്ടി വൈല്‍ഡ്‌ലൈഫ് ഡിവിഷന്‍ ബേഗൂര്‍ ഓഫീസ് പരിസരത്ത് ചിത്രശലഭ ഉദ്യാനത്തിനായുളള വിവിധ ഇനം പൂച്ചെടികളും സസ്യങ്ങളും നട്ടു.കാട്ടിക്കുളം ജിഎച്ച്എസ്എസ് എസ്പിസി കേഡറ്റുകള്‍ ഫോറസ്റ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.കേഡറ്റുകള്‍ക്ക് ചിത്രശലഭങ്ങളുടെ ജീവിത ചംക്രമണം വിവരിക്കുന്ന വിഷ്വല്‍കാണിച്ചു ക്ലാസ് കൊടുത്തതിനു ശേഷമാണ് ഉദ്ഘാടനനം ചെയ്തത്.
ഫേണ്‍ സ് എന്ന സഘടനയാണ് തൈകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ഫേണ്‍സ് ഭാരവാഹികളായ പി.എ അജയന്‍ പി.എ അരുണ്‍ എന്നിവരാണ് ക്ലാസ് നയിച്ചത്.ടി.സി. ജോസഫ് അധ്യക്ഷനായിരുന്നു. എ.സി. പി .ഒ ‘സിനി വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞു.അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷിബു കുട്ടന്‍ സി.പി.ഒ. ജോയ് അലക്‌സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു. എസ് പി.സി. കേഡറ്റ് അനയ് ഗശ്രീജിത്ത് നന്ദി പറഞ്ഞു.





Leave a Reply