ഇരട്ട ഡോക്ടറേറ്റിന്റെ നിറവില്‍ റാഷിദ് ഗസ്സാലി

താളൂര്‍: ഇരട്ട ഡോക്ടറേറ്റ് എന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കി നീലഗിരി കോളേജ് മാനേജിംഗ് ഡയറക്ടറും സെക്രട്ടറിയുമായ ഡോ. റാഷിദ് ഗസ്സാലി.ഭാരതിയാര്‍ യൂണിവേഴ്സിറ്റിയിലെ എക്സ്ടെന്‍ഷന്‍ & കരിയര്‍ ഗൈഡന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് സ്വന്തമായ് രൂപപ്പെടുത്തിയെടുത്ത പിആര്‍പിഘടകങ്ങളുടെ അടിസ്ഥാനത്തില്‍ നീലഗിരി ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കരിയര്‍ വിജയത്തെ പഠന വിധേയമാക്കി നടത്തിയ ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.ഭാരതിയാര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറായി തമഴ്നാട് ഗവണ്മെന്റ് നല്‍കിയ അംഗീകാരത്തിന് പുറമെ, സിലിക്കണ്‍ ഇന്ത്യയുടെ ഇന്ത്യയിലെ ആദ്യ 10 പരിശീലകരുടെ പട്ടികയിലും, ധനം മാഗസിന്റെ ചേഞ്ച് മേക്കേഴ്സ് പട്ടികയിലും ഇടം പിടിച്ചിരുന്നു ഡോ. ഗസ്സാലി.
നെരത്തെ ജനീവയിലെ സ്വിസ്സ് സ്‌കൂള്‍ ഓഫ് ബിസിനസ് മാനേജ്മെന്റില്‍ നിന്ന് ബിസിനെസ്സ് അഡ്മിനിസ്ട്രേഷനില്‍ അന്താരാഷ്ട്ര അംഗീകാരമുള്ള ഡോക്ടറേറ്റും കരസ്ഥമാക്കിയിരുന്നു.മികച്ച പ്രഭാഷകന്‍, അന്താരാഷ്ട്ര പരിശീലകന്‍, വിദ്യാഭ്യാസ സംരംഭകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. റാശിദ് ഗസ്സാലി, കൂളിവയല്‍ ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന സൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ലീഡര്‍ഷിപ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, വയനാട് മുസ്ലിം യതീംഖാന ജോ. സെക്രട്ടറി തുടങ്ങിയ വിവിധ ചുമതലകള്‍ വഹിക്കുന്നുണ്ട്.
Leave a Reply