12ാമത് ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചു

മേപ്പാടി: ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ 2025 – 26 അധ്യയന വര്‍ഷത്തില്‍ അഡ്മിഷന്‍ നേടിയ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വൈറ്റ് കോട്ട് വിതരണത്തിന്റെയും ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെയും ഉദ്ഘാടനം ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെയും ചെയര്‍മാന്‍ പദ്മശ്രീ. ഡോ. ആസാദ് മൂപ്പന്‍ നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിജ്ഞാവാചകം ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഷമീര്‍ ഇസ്മായില്‍ ചൊല്ലിക്കൊടുത്തു.തുടര്‍ന്ന് നടന്ന ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ റാഗിംഗും അനുബന്ധ വിഷയങ്ങളും എന്നതില്‍ കല്പറ്റ സൈബര്‍ ക്രൈം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ സലാം കെ.എ. ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.
പ്രിന്‍സിപ്പാള്‍ പ്രൊ. ഡോ. എലിസബത് ജോസഫിന്റെ അധ്യക്ഷതയില്‍ ക്യാമ്പസ്സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എക്‌സിക്യൂട്ടീവ് ട്രസ്റ്റിയും ആസ്റ്റര്‍ മിംസ് ഡയറക്ടറുമായ യു. ബഷീര്‍, ട്രസ്റ്റി ശ്രീമതി നസീറ ആസാദ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗവേണന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി. ജെ വില്‍സണ്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊ. ഡോ. പ്രഭു ഇ, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അരുണ്‍ അരവിന്ദ്, ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പാള്‍ പ്രൊ. ഡോ. ലാല്‍ പ്രശാന്ത്, ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊ. ഡോ. ലിഡാ ആന്റണി, ഓപ്പറേഷന്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍, മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഫ്രാങ്ക്ളിന്‍ ജോണ്‍സണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Leave a Reply