October 13, 2025

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിന ശില്‍പശാല

0
site-psd-301

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ സംയുക്തമായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ദുരന്ത പ്രതിരോധ, നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാല ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എം.ജെ അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകള്‍ക്ക് ഫലപ്രദമായി ഇടപെടാന്‍ കഴിയുന്ന മേഖലകളെക്കുറിച്ചും തയ്യാറാക്കാവുന്ന പദ്ധതികളെക്കുറിച്ചും ശില്‍പശാലയില്‍ വിശദീകരിച്ചു.

പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് സരിന്‍ കുമാര്‍, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *