പുതുക്കാട് അങ്ങാടിയിലെ കുടിവെള്ള പ്രയാസത്തിന് പരിഹാരം കാണണം എസ്ഡിപിഐ

റിപ്പണ്‍: പുതുക്കാടിലെ നിരവധിയാളുകള്‍ കുടിവെള്ളത്തിന് ആശ്രയിച്ചു കൊണ്ടിരുന്ന കുഴല്‍ കിണര്‍ വര്‍ഷങ്ങളായിട്ട് കേട്പാട് സംഭവിച്ച് ഉപയോഗശൂന്യമായി കിടക്കുകയാണെന്നും അത് ഉടന്‍ ഉപകാര പ്രദമാക്കണമെന്നും എസ്ഡിപിഐ പുതുക്കാട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.അങ്ങാടിയിലെ കച്ചവടക്കാരും പ്രദേശവാസികളും സ്ഥിരമായിട്ട് ഉപയോഗിച്ചിരുന്ന കുഴല്‍ക്കിണറായിരുന്നു ഇത്.
കുഴല്‍ കിണര്‍ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ അടിയന്തരമായി പുനരുദ്ദാരണം നടത്തണമെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് ടി അദ്ധ്യക്ഷനായി.കുഞ്ഞിമുഹമ്മദ് പി. നെസ്ല്‍ പി. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
Leave a Reply