May 4, 2026

വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജേഴ്‌സി വിതരണം ചെയ്തു

0
site-psd-400
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കുന്ന
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജെഴ്‌സി വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.പദ്ധതിയിലൂടെ സ്‌കൂളുകളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുകയുന്നതിനെപ്പം കായിക മേഖലയിലെ മികവ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ അറ്റ്‌ലറ്റിക്‌സില്‍ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി തുടര്‍ച്ചയായ പരിശീലനം നല്‍കുക, സ്‌കൂളുകളില്‍ ഓണറേറിയം നല്‍കുക, കായിക അധ്യാപകരെ നിയമിച്ച് പരിശീലനത്തിനായി ഉപയോഗപ്പെടുത്തുക,കുട്ടികള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍, ജേഴ്‌സി, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവ വാങ്ങി കായിക കഴിവുകള്‍ വളര്‍ത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍മാരായ സീത വിജയന്‍, ഉഷ തമ്പി,ബീന ജോസ്, ജില്ലാ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ജെറിന്‍ സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസ്, ജില്ലാ സ്‌കൂള്‍ ഗെയിം അസോസിയേഷന്‍ സെക്രട്ടറി അരുണ്‍ ടി ജോസ്, എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കായിക മേളയില്‍ജിലേ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന സ്‌കൂളുകളിലെ കായികാധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *