May 5, 2026

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്ഭരണസമിതി അംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടണം: എന്‍സിപിഎസ്

0
IMG_20251020_202253
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട ഭരണസമിതി അംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടണമെന്നും പൊതു ലേലത്തിൽ വച്ച് ആ തുക ഉപയോഗിച്ചുകൊണ്ട് വഞ്ചിക്കപ്പെട്ട കർഷകർക്ക് ഉടൻ വിതരണം ചെയ്യണമെന്നും എൻസിപിഎസ് പുൽപ്പള്ളി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഉന്നത കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട വഞ്ചന കേസ് അതീവ ഗൗരവമുള്ളതാണ്, കോടിക്കണക്കിന് രൂപയാണ് വ്യാജ പേരിൽ ലോണുകൾ തരപ്പെടുത്തി ഈ മാഫിയ തട്ടിയെടുത്തിട്ടുള്ളത്. കടക്കണിയിലായി കിടപ്പാടം നഷ്ടപ്പെട്ട പെരുവഴിയിലായ കുടുംബത്തിന് ഐക്യദാർഢ്യ പ്രഖ്യാപിച്ചു കൊണ്ട് പുൽപ്പള്ളിയിൽ ജനകീയ ജാഥ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി ഷൈജു വി കൃഷ്ണൻ അധ്യക്ഷതവഹിച്ച യോഗം സംസ്ഥാന സെക്രട്ടറി സി.എം ശിവരാമൻ യോഗം ഉദ്ഘാടനം ചെയ്തു.എൻവൈസി ജില്ലാ സെക്രട്ടറി സുജിത്ത് പി.എ, പി.ജി അനിരുദ്ധൻ, ഹരിജിത്ത്, ശ്രീജിത്ത്, രാധാകൃഷ്ണൻ ടി.കെ, നിതിൻ, അതുൽ, തുടങ്ങിയവർ സംസാരിച്ചു. അരുൺ കെ.ജി സ്വാഗതവും, സന്തോഷ് ഈ.കെ നന്ദിയും പറഞ്ഞു.മണ്ഡലം പ്രസിഡൻ്റ് അരുൺ കെ.ജി, വൈസ് പ്രസിഡന്റ് ഹരിജിത്ത്, ജനറൽ സെക്രട്ടറി സന്തോഷ് ഇ.കെ, സെക്രട്ടറി ശ്രീലാൽ ടി.ജെ, രാധാകൃഷ്ണൻ ടി.കെ, ട്രഷറർ ഷജിത്ത് തുടങ്ങിയവരെ മണ്ഡലം കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *