May 7, 2026

കേരളപ്പിറവി ദിനത്തില്‍ ചരിത്രനേട്ടം: അതിദാരിദ്ര്യമില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം; പ്രഖ്യാപനം ഇന്ന്

0
site-psd-3
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ രാജ്യം ശ്രദ്ധിക്കുന്ന ചരിത്രനേട്ടവുമായി കേരളം. രാജ്യത്ത് അതിദാരിദ്ര്യം പൂര്‍ണമായി ഇല്ലാതാക്കിയ ആദ്യ സംസ്ഥാനമെന്ന പ്രഖ്യാപനം ഇന്ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും. ചടങ്ങില്‍ മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുക്കും. ചലച്ചിത്രതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഔദ്യോഗിക പ്രഖ്യാപനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങിന് മുന്നോടിയായി കലാപരിപാടികളും അരങ്ങേറും.രാജ്യത്ത് ദാരിദ്ര്യനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2021-ലെ കണക്കനുസരിച്ച് ജനസംഖ്യയുടെ 0.7 ശതമാനം പേര്‍ മാത്രമാണ് അതിദരിദ്രരായി ഉണ്ടായിരുന്നത്. ഈ വിഭാഗത്തെക്കൂടി മുഖ്യധാരയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. 2021-ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിലെ ശക്തമായ അടിത്തറയും എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനവുമാണ് ഈ ചരിത്രനേട്ടത്തിന് പിന്നില്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *