ടി. സിദ്ദിഖിന്റെ നേതൃത്വത്തില്‍ യുഡിഎഫിന്റെ ‘ഗ്രാമസ്വരാജ് ജനമുന്നേറ്റ യാത്ര’ നാളെ മുതല്‍
കല്‍പ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുഡിഎഫ് വയനാട് നിയോജകമണ്ഡലത്തില്‍ ‘ഗ്രാമസ്വരാജ് ജനമുന്നേറ്റ യാത്ര’ സംഘടിപ്പിക്കുന്നു. ടി. സിദ്ദിഖ് എംഎല്‍എ നയിക്കുന്ന യാത്ര നവംബര്‍ 2 മുതല്‍ 5 വരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍, വയനാടിന്റെ വികസന മുരടിപ്പ്, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ തുടങ്ങിയ വിഷയങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം.നവംബര്‍ നാളെ വൈകുന്നേരം 5 മണിക്ക് വടുവന്‍ചാലില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ യാത്ര ഉദ്ഘാടനം ചെയ്യും.
നവംബര്‍ 5-ന് വൈകുന്നേരം കമ്പളക്കാട് നടക്കുന്ന സമാപന സമ്മേളനം മുസ്ലിംലീഗ് നേതാവ് കെ.എന്‍.എ. ഖാദര്‍ ഉദ്ഘാടനം ചെയ്യും. ടി. ഹംസ വൈസ് ക്യാപ്റ്റനും പി.പി. ആലി മാനേജരുമായ യാത്രയില്‍ പി.കെ. ബഷീര്‍ എംഎല്‍എ, രമ്യ ഹരിദാസ്, ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍ തുടങ്ങിയ നേതാക്കള്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കും.





Leave a Reply