കാലീത്തീറ്റ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2025 – 26 ല്‍ തുക വകയിരുത്തി ക്ഷീര കര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ പദ്ധതിയുടെ വിതരണം നടത്തി.കുപ്പാടിത്തറ ക്ഷീരസംഘം ഹാളില്‍ കേരള ഫീഡ് നല്‍കി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ കാലീത്തീറ്റ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് . ഗിരിജ കൃഷ്ണ അദ്ധ്യക്ഷനായി. വെറ്റിനറി സര്‍ജന്‍ ഡോ. ആര്യ തേരേസ പദ്ധതി വിശദീകരണം ചെയ്തു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍പി.എ. ജോസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍ നിഷ മോള്‍കുപ്പാടിത്തറ ക്ഷീരസംഘം പ്രസിഡന്റ് പി.ശിവദാസന്‍ , പടിഞ്ഞാറത്തറ ക്ഷീരസംഘം പ്ര സിഡന്റ് കെ.കെ.അബ്രാഹം സംഘം സെക്രട്ടറി ജോണി ജോര്‍ജ് , ബിജോയ് സി.ജെ. തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply