കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് സമ്മേളനം സംഘടിപ്പിച്ചു
പനമരം:കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് (കെ എസ് പി എല്‍)ജില്ലാ സമ്മേളനം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു.വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേരള സര്‍വീസ് പെന്ഷന് ലീഗ് പനമരം കൈതക്കല്‍ എച്ച് ഐ എം ഓഡിറ്റോറിയത്തിലാണ് ജില്ലാ സമ്മേളനം നടത്തിയത്.സ്വാഗതസംഘം ചെയര്‍മാന്‍ പി കെ അസീസ് അധ്യക്ഷനായി. കെ എസ് പി എല്‍ ജില്ലാ പ്രസിഡണ്ട് എം ഹമീദ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ‘രാഷ്ട്രീയം നിര്‍വചിക്കുന്നതില്‍ സര്‍വീസ് പെന്‍ഷന്‍കാരുടെ പങ്ക് ‘എന്ന വിഷയം സംസ്ഥാന യൂത്ത് ലീഗ് ട്രഷറര്‍ ഇസ്മയില്‍ കമ്പളക്കാട് അവതരിപ്പിച്ചു.
കേന്ദ്ര കേരള സംസ്ഥാന സര്‍വീസില്‍ നിന്നും കേന്ദ്ര കേരള സര്‍ക്കാര്‍ പൊതുമേഖല സഹകരണ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സൈനിക അര്‍ദ്ധ സൈനിക പോലീസ് സര്‍വീസില്‍ നിന്നും പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും യൂണിവേഴ്‌സിറ്റികളില്‍ നിന്നും പെന്‍ഷന്‍ പറ്റി പിരിയുന്നവരുടെയും ഫാമിലി പെന്‍ഷന്‍കാരുടെയും പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്‌കരിക്കുന്നതിനും ആയത് യഥാസമയങ്ങളില്‍ അനുവദിച്ച കിട്ടുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കേരള സര്‍വീസ് പെന്ഷന് ലീഗ് (കെ എസ് പി എല്‍ )ദീര്‍ഘകാല വിദ്യാഭ്യാസത്തിലൂടെയും സേവനത്തിലൂടെയും നാം നേടിയ അറിവും അനുഭവങ്ങളും സമൂഹത്തിനും സമുദായത്തിനും അതോടൊപ്പം പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മുസ്ലിംലീഗിന്റെ അനുബന്ധ പോഷക സംഘടനയായി രൂപീകരിച്ച പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ്.കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതു സര്‍ക്കാരിന്റെ കെടുകാര്യസ്ഥത യും ന്യായമായി ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ നല്‍കാതിരിക്കുകയൂം,ശമ്പള പരിഷ്‌കരണ കുടിശ്ശിക മെഡിസെപ്പിലെ അപാകതകള്‍ മുതലായവ പരിഹരിക്കാതെ ദുര്‍ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.
കെ എസ് പി എല്‍ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് മേത്തൊടിക മുഖ്യ പ്രഭാഷണം നടത്തി. എസ് ടി യു ജില്ലാ പ്രസിഡണ്ട് സി മൊയ്തീന്‍കുട്ടി എസ് കെ എസ് ജില്ലാ പ്രസിഡന്റ് അസൈനാര്‍ ഹാജി , വനിത ലീഗ് ജില്ല സെക്രട്ടറി കെ കെ സി മൈമൂന മുസ്ലിം ലീഗ് പനമരം പഞ്ചായത്ത് സെക്രട്ടറി കുനിയന്‍ അസീസ്. കൈതക്കല്‍ ശാഖ മുസ്ലിം ലീഗ് സെക്രട്ടറി പി കെ അബ്ദുല്‍ നാസര്‍, കൈതക്കല്‍ ശാഖ പ്രസിഡന്റ് ഇ പി അബ്ദുല്‍ നാസര്‍ കൈതക്കല്‍ മഹല്ല് പ്രസിഡണ്ട് പി ഇബ്രാഹിം ഹാജി കുളിവയല്‍ മഹല്ല് സെക്രട്ടറി ഇബ്രാഹിം മാസ്റ്റര്‍ കൈതക്കല്‍ മഹല്ല് സെക്രട്ടറി കെ മൊയ്തീന്‍ മാസ്റ്റര്‍ കെ എസ് പി എല്‍ സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ മുസ്തഫ ഫാറൂഖി കെ എസ് പി എല്‍ വൈസ് പ്രസിഡണ്ട് അബു ഗൂഡലായി സെക്രട്ടറി അബ്ദുല്‍ റഷീദ് സെക്രട്ടറി സി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കെ എസ് പി എല്‍ ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കരീം മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം കെ എസ് പി എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു’ മതം മാനവികതക്ക് ‘എന്ന വിഷയം റിട്ടയേഡ് ഡബ്ലിയു എം ഒ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി അവതരിപ്പിച്ചു സംസ്ഥാന സെക്രട്ടറി എം അബൂബക്കര്‍ റിട്ടയേര്‍ഡ് വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ താജ് മന്‍സൂര്‍ എസ് കെ എസ് വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് സൗജത്ത് ഉസ്മാന്‍ , അഹമ്മദ് മാസ്റ്റര്‍ എന്‍ റഷീദ് ഷംസുദ്ദീന്‍ മീനങ്ങാടി ഹാഷിം കോയ തങ്ങള്‍ അബ്ദുള്ള കണക്കശ്ശേരി , നാസര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുറഹിമാന്‍ സുല്ലമി സ്വാഗതവും പി സുബൈര്‍ നന്ദിയും പറഞ്ഞു. ഇബ്രാഹിം പള്ളിയാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘടന സെഷന്‍ പി പി മുഹമ്മദ് മാസ്റ്റര്‍ ‘പെന്‍ഷനും ആലുകൂല്യങ്ങളും’ എന്ന വിഷയം അവതരിപ്പിച്ചു. മെഡിസെപ്പ് കാണാപ്പുറങ്ങള്‍ കെ എസ് പി എല്‍ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി എന്‍ മൊയ്തീന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു.
റിട്ടയേഡ് ട്രഷറി ഓഫീസര്‍ എ സുലൈമാന്‍ , എസ് ഇ യു ജില്ലാ പ്രസിഡണ്ട മൊയ്തു , റിട്ടയേര്‍ഡ് എ ഇ ഒ മമ്മു മാസ്റ്റര്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു അബ്ദുല്‍ റസാക്ക് മാസ്റ്റര്‍ സ്വാഗതവും കെ മൊയ്തു നന്ദിയും പറഞ്ഞു. കെ എസ് പി എല്‍ ജില്ലാ പ്രസിഡണ്ട് എം ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് കൗണ്‍സില്‍ മീറ്റ് കെ എസ് പി എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി മൂസക്കോയ ഉദ്ഘാടനം നിര്‍വഹിച്ചു . ജില്ലാ ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കരീം റിപ്പോര്‍ട്ടും ട്രഷറര്‍ പി കെ അബൂബക്കര്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. കെ അബ്ദുല്‍ കരീം സ്വാഗതവും അബ്ദുല്‍ റസാക്ക് നന്ദിയും പറഞ്ഞു.





Leave a Reply