സംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധീഖ് അവര്‍കളുടെ 2023 – 24 വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍ 20 ലക്ഷം രൂപ വകയിരുത്തി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് എരഞാണക്കുന്നില്‍ സ്ഥാപിച്ച സംസ്‌കാരി നിലയ കെട്ടിട ഉദ്ഘാടനം കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ. അഡ്വ.ടി.സിദ്ധീഖ് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍ യോഗത്തില്‍ അദ്ധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷന്‍ പി.എ. ജോസ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം.മുഹമ്മദ് ബഷീര്‍, ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ പി.കെ. അബ്ദുല്‍ റഹീമാന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. നൗഷാദ് മെമ്പര്‍മാരായ മുഹമ്മദ് ബഷീര്‍, ബിന്ദു ബാബു, അനീഷ് കെ.കെ. പഞ്ചായത്ത് അസിസ്റ്റന്റ്‌സെക്രട്ടറി സോമന്‍ . കെ. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പോള്‍സണ്‍ കൂവക്കല്‍, ഉസ്മാന്‍ കാഞ്ഞായി, സി.രാജിവന്‍, റഷീദ് ചക്കര, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.എസ്.തങ്കച്ചന്‍ ഗിരിഷ് ആലക്കമുറ്റം, കെ. പ്രഭാകരന്‍ , സിഡിഎസ് എക്‌സി കൂട്ടീവ്, രജിത ആലക്ക മുറ്റം.വി.ജെ. കുഞ്ഞുമോന്‍,സൂപ്പി മച്ചിങ്ങല്‍, യൂസഫ് കാഞ്ഞായി ജോര്‍ജ് , വില്‍സണ്‍ വാര്‍ഡ് ഗ്രാമകോഡിനേറ്റര്‍ പുഷ്പജ കോണ്‍ട്രാക്ടര്‍. പി. അഷറഫ് എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീ പ്രവര്‍ത്തകര്‍,മേറ്റുമാര്‍ ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ എഡിഎസ് ഭാരവാഹികള്‍ പ്രദേശവാസികള്‍ തുടങ്ങിയവരും പങ്കെടുത്തു.





Leave a Reply