മുസ്ലിം ലീഗ് സംഘടിപ്പിച്ച ഗ്രാമ യാത്ര ഉദ്ഘാടനം ചെയ്തു
കെല്ലൂര്‍:മുഖ്യമന്ത്രിക്കും,കുടുംബാംഗങ്ങള്‍ക്കും എതിരെയുള്ള കേസ് അന്വേഷണം മരവിപ്പിക്കുന്നതിനു വേണ്ടിയാണു അതീവ രഹസ്യമായി കേന്ദ്രവുമായി പി.എം.ശ്രീയില്‍ ഒപ്പ് വെച്ചതെന്നു സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി മമ്മൂട്ടി പ്രസ്ഥാവിച്ചു.കെല്ലൂരില്‍ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച ഗ്രാമ യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.കെ.ഇബ്രാഹിം അദ്ധ്യക്ഷനായി. ജാഥ ക്യാപ്റ്റന്‍ പി.സി.ഇബ്രാഹിം ഹാജിക്ക് സി.മമ്മൂട്ടി പതാക കൈമാറി.പിണറായി വിജയന്‍ മാര്‍ക്‌സിസ്‌റ്,ഫാസിസ്‌റ്കൂട്ടായ്മരൂപപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തി ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ സന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേന്ദ്ര,കേരള ദുര്‍ഭരണ തിനെതിരെയുള്ള വിധിയെഴുത്താവുമെ ന്നും കെല്ലൂരില്‍ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച ഗ്രാമ യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.വയനാടിന്റെ സമഗ്ര പുരോഗതിക്കു ഐക്യ ജനാധിപത്യയെ അധികാരത്തിലെത്തിക്കാന്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി വയനാടന്‍ ജനത ഒറ്റക്കെട്ടായി അണി നിരക്കുമെന്നും അദ്ദേഹം പറഞ്ഞു.





Leave a Reply