August 24, 2026

ശബരിമല ഇടത്താവളം ഉദ്ഘാടനം നാളെ

0
site-psd-60
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ ശബരിമല തീര്‍ത്ഥാടകര്‍ക്കുവേണ്ടി മണിയന്‍ങ്കോട് ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍മ്മിച്ച ഇടത്താവളം നാളെ ഉച്ചയ്ക്ക് രണ്ടിന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും. കിഫ്ബി ഫണ്ടില്‍ നിന്ന് 13 കോടി രൂപ ചെലവഴിച്ചാണ് ഇടത്താവള നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രണ്ട് നിലകളിലായി വിരി ബ്ലോക്ക്, അന്നദാനം മണ്ഡപം എന്നിവയാണ് ഇടത്താവളത്തില്‍ പൂര്‍ത്തിയാക്കിയത്. അഞ്ഞൂറോളം തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനും ഒരേസമയം 250 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണങ്ങള്‍ ഇവിടെയുണ്ട്.

അഞ്ഞൂറ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ക്ഷേത്ര പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഏട്ട് ലക്ഷം രൂപ ചെലവിട്ട് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇടത്താവളം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ മികച്ച സൗകര്യം ലഭ്യമാവും.

ടി. സിദ്ധിഖ് എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി. വിനോദ്കുമാര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഒ സരോജനി, കൗണ്‍സിലര്‍മാരായ സി.കെ ശിവരാമന്‍, എം.ബി ബാബു, കെ.കെ വത്സല, എം.കെ ഷിബു, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *