May 23, 2026

ഇടതുപക്ഷത്തിന്റെ ഭരണത്തിന്റെ ഏറ്റവും വലിയ ഗുണം കിട്ടിയത് ലഹരി മാഫിയക്കാണ്:പി കെ ഫിറോസ്

0
site-psd-61
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:കേന്ദ്ര- കേരള സര്‍ക്കാരുകളുടെജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ശബരിമലക്കുള്ള സര്‍ക്കാരിന്റെ നിലപാടിനെതിരെയും പഞ്ചായത്തുകളുടെ അധികാരവും പണ്ടും കവര്‍ന്നെടുത്ത സര്‍ക്കാര്‍ നിലവാടിനെതിരെയും കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ ടി സിദ്ദിഖ് നയിക്കുന്ന ഗ്രാമ സ്വരാജ് യാത്രയുടെ രണ്ടാം ദിവസത്തെ പ്രയാണം നെടുങ്കരണയില്‍ നിന്നും ആരംഭിച്ചു.ചരിത്രത്തിന്റെ ഏറ്റവും വലിയ മൈഗ്രേഷന്‍ നടക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍ ഈ നിസംഗതക്കെതിരായിട്ടുള്ള പോരാട്ടം സംസ്ഥാനത്തെ ചെറുപ്പക്കാര്‍ ഏറ്റെടുക്കുമെന്ന് ഇന്നത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.ഇന്നത്തെ യാത്ര റിപ്പണ്‍,ചൂരല്‍മല,മേപ്പാടി,നെല്ലി മാളം,വാഴവറ്റ,മുട്ടില്‍ എന്നീ വിവിധ പ്രദേശങ്ങളിലൂടെ മുണ്ടേരിയില്‍ സമാപിച്ചു.

ഇന്ന് രാവിലെ നെടുങ്കരണയില്‍ നടന്ന യാത്രയുടെ ഉദ്ഘാടനം യുഡിഎഫ് വയനാട് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദാജി നിര്‍വഹിച്ചു.യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പിടി ഗോപാലക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി,

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തിന്റെ ഏറ്റവും വലിയ ഗുണം കിട്ടിയത് ലഹരി മാഫിയക്കാണ് കേരളത്തില്‍ ഒമ്പതര കൊല്ലത്തെ ഇടതുപക്ഷ ഭരണംലഹരി മാഫിയക്ക് സമഗ്രമായി വളരാനായിരുന്നു ഇത് ചരിത്രത്തിലെ ഏറ്റവും വലിയ അപരാധമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെറുപ്പക്കാരോട് കാണിക്കുന്നത്.ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ നര്‍ക്കോട്ടിക് ഹബ്ബുകളില്‍ ഒന്നായി കേരളം മാറാന്‍ കാരണം ഇടതു സര്‍ക്കാര്‍ ഇതിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കാതെ ലഹരി മാഫിയയെ താലോലിക്കാനും നിസ്സംഗതയോട് കൂടി നോക്കിക്കാണുന്നതുമാണ് ഇതിന്റെ അടിസ്ഥാനം ചെറുപ്പക്കാര്‍ കേരളത്തില്‍ നിന്ന് ജോലിക്കും ജീവിക്കാനും ആയി പാലായനം ചെയ്യുമ്പോള്‍ അവര്‍ക്ക് ആവശ്യമുള്ള ജോലിയും ജീവിക്കാനുള്ള സംവിധാനവും ചെയ്യാതെ ചരിത്രത്തിന്റെ ഏറ്റവും വലിയ മൈഗ്രേഷന്‍ നടക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍ ഈ നിസംഗതക്കെതിരായിട്ടുള്ള പോരാട്ടം സംസ്ഥാനത്തെ ചെറുപ്പക്കാര്‍ ഏറ്റെടുക്കുമെന്ന് ഇന്നത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി അബിന്‍ വര്‍ക്കി മേപ്പാടിയിലും.കെഎസ്യു സംസ്ഥാന വൈസ് പ്രസിഡണ്ട് ആന്‍ സെബാസ്റ്റ്യന്‍ വാഴവറ്റയിലും രമ്യ ഹരിദാസ് മുട്ടിലിലും നടന്ന സ്വീകരണ പരിപാടികള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
എന്‍ ഡി അപ്പച്ചന്‍ എക്‌സ് എം എല്‍, നിജേഷ് അരവിന്ദ്, ഹാരിസ് ബാബു,ജാഥ വൈസ് ക്യാപ്റ്റന്‍ ടി ഹംസ,ജാഥ മാനേജര്‍ പി പി ആലി,ജാഥ കോഡിനേറ്റര്‍ മാരായ പോള്‍സണ്‍ കൂവക്കല്‍,സലിം മേമന,ബി സുരേഷ് ബാബു,ഗോകുല്‍ദാസ് കോട്ടയില്‍, ഉള്‍പ്പെടെയുള്ള വിവിധ നേതാക്കന്മാര്‍ വിവിധ കേന്ദ്രങ്ങള്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *