പുതിയപാടി–കടലാട് റോഡ് ഗതാഗതയോഗ്യമാക്കണം
വടുവൻചാൽ : പുതിയപാടി–കടലാട് റോഡ് ഗതാഗതയോഗ്യമല്ലാതായി. മൂപ്പൈനാട് പഞ്ചായത്തിൽ ഏറെക്കാലമായി ശോച്യാവസ്ഥയിൽ കിടക്കുന്ന റോഡ് നന്നാക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധവും ശക്തമാണ്. റോഡിന്റെ ഭൂരിഭാഗം ഇടങ്ങളിലെയും ടാറിങ് പൂർണമായും ഇളകിപ്പോയി. റോഡിൽ നിറയെ കുഴികളാണ്. മഴ പെയ്താൽ റോഡ് വെള്ളക്കെട്ടാകും. യാത്രാസൗകര്യവും കുറഞ്ഞ മേഖലയിൽ ഒാട്ടോ അടക്കമുള്ള വാഹനങ്ങളൊന്നും വിളിച്ചാൽ വരാത്ത അവസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി. വർഷങ്ങളായി റോഡിൽ അറ്റകുറ്റ പണികൾ പോലും നടത്തിയിട്ട് പ്രദേശവാസികൾ ബന്ധപ്പെട്ട അധികൃതർക്ക് ഒട്ടേറെ തവണ പരാതി നൽകിയിട്ടും ഇതുവരെയും നടപടി മാത്രമുണ്ടായിട്ടില്ല.





Leave a Reply