മാനന്തവാടി ഉപജില്ല കലോത്സവം തൊണ്ടര്‍നാട് എം.റ്റി.ഡി.എം.എച്ച്. എസ്.എസില്‍ തിരിതെളിഞ്ഞു
മാനന്തവാടി ഉപജില്ലാ കലോത്സവത്തിന് തൊണ്ടര്‍നാട് എം.റ്റി.ഡി.എം.എച്ച്.എസ്.എസില്‍ തിരിതെളിഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പഠനത്തോടൊപ്പം അവരിലെ കലാ-കായിക കഴിവുകള്‍ വികസിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും പ്രയോജനപ്പെടുത്തുകയാണ് കലോത്സവ, കായിക മത്സരങ്ങളിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേവലം ഗ്രേസ് മാര്‍ക്കിന് വേണ്ടിയാവരുത് കുട്ടികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതെന്നും മറിച്ച് അവരുടെ കഴിവ് മനസിലാക്കിയാവണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ നവംബര്‍ ഏഴിന് സമാപിക്കും.
തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷയായ പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമന്‍, തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശങ്കരന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ആമിന സത്താര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി ബിജിമോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ്, തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് അംഗം കെ.ജെ ഏലിയാമ്മ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്ര വ്യാസ്, എ.ഇ.ഒ എം. സുനില്‍ കുമാര്‍, പി.ടി.എ പ്രസിഡന്റ് ടി മൊയ്തു, ഫാദര്‍ ഫിലിപ്പ് മാത്യൂസ്, മാനേജ്‌മെന്റ് പ്രതിനിധി ഫാദര്‍ സുബിന്‍ വര്‍ഗീസ്, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply