May 3, 2026

കണിയാമ്പറ്റയില്‍ ഭരണസമിതി യോഗത്തില്‍ വാക്‌പോരും വെല്ലുവിളിയും

0
site-psd-91
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തില്‍ ഭരണ സമിതി മീറ്റിംഗില്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ തമ്മില്‍ വാക് പോരും വെല്ലുവിളിയും. ഇന്നലെ നടന്ന ബോര്‍ഡ് മീറ്റിംഗില്‍ കരണിയിലെ എംസി എല്‍ . ബെയ്യിംഗ് മെഷീന്‍ ഒരു വര്‍ഷം മുന്‍പ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി വാങ്ങിയെങ്കിലും, പടാരിക്കുന്ന് വാര്‍ഡ് മെമ്പര്‍ ബിനു ജേക്കബിന്റെ പിടിവാശി കാരണം അത് സ്ഥാപിക്കാന്‍ ഇതുവരെയും കഴിഞ്ഞില്ല.മെഷിനിന്റെ ഗ്യാരണ്ടി കാലാവധി കഴിയാന്‍ കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയെന്നും, ഇനിയും മെഷീന്‍ ഫിറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ വരുമെന്നും, മെഷീന്‍ വാങ്ങാന്‍ മുടക്കിയ പണം നിലവിലെ ഭരണ സമിതി അംഗങ്ങള്‍ തിരിച്ചടക്കണമെന്നും സെക്രട്ടറി അറിയച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.യു ഡിഎഫ് ഭരണസമിതിയുടെ വികസനവിരുദ്ധ സമീപനത്തില്‍ സി പി ഐ (എം) പഞ്ചായത്ത് കമ്മിറ്റിയും ശക്തമായ പ്രതിഷേധം അറിയിച്ചു.

അടിയന്തരമായി അത് നിലവിലെ എംസിഎഫ് ല്‍ തന്നെ ഫിറ്റ് ചെയ്യണമെന്നും ഒരു ബാധ്യതയും ഏറ്റെടുക്കാന്‍ കഴിയില്ല എന്നും മഹാഭൂരിപക്ഷം ഭരണപ്രതിപക്ഷ അംഗങ്ങളും യോഗത്തില്‍ വ്യക്തമാക്കി.യുഡിഎഫ് മെമ്പര്‍മാരായ ബിനു ജേക്കബും നജീബ് കരണിയും തമ്മില്‍ ശക്തമായ വാക്‌പ്പോരും വെല്ലുവിളിയും യോഗത്തില്‍ വെച്ച് നടന്നു.തുടര്‍ന്ന്, നിലവിലെ പ്രസിഡന്റ് രജിത.കെ.വി, ബിനു ജേക്കബ്, ജെസ്സി ലസ്സ്‌ലി എന്നിവരുടെ വിയോജിപ്പോടെ മെഷീന്‍ കരണി ങഇഎ ല്‍ തന്നെ ഫിറ്റ് ചെയ്യാന്‍ തീരുമാനമായി.ഈഭരണ സമിതിയുടെ തുടക്കം മുതലേ ഡഉഎ മെമ്പര്‍മാര്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ വികസന മുരടിപ്പിന് കാരണമെന്ന് ഘഉഎ പാര്‍ലമെന്റററി പാര്‍ട്ടി ലീഡര്‍ സുജേഷ് കുമാര്‍ ആരോപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *