May 3, 2026

മത്സരപ്പരീക്ഷകളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കണം:സംഷാദ് മരക്കാര്‍

0
site-psd-92
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: മത്സരപ്പരീക്ഷകളില്‍ വയനാട്ടിലെ വിദ്യാര്‍ഥികളുടെ പ്രാധിനിത്യം വര്‍ധിപ്പിക്കണമെന്നും അതിനു കൃത്യമായ പരിശീലനം നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച എന്‍എംഎം സ്‌കോളര്‍ഷിപ്പ് പരീക്ഷ ഏകദിന ഓറിയന്റേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും പിന്തുണ നല്‍കുന്നത് വിദ്യാലയത്തിലെ പഠനാന്തരീക്ഷത്തിന് ഗുണകരമാവുമെന്നു സംഷാദ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഉഷ തമ്പി, സീത വിജയന്‍, അംഗങ്ങളായ ബിന്ദു പ്രകാശ്, ബീന ജോസ്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ബേസില്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. കെ. ശ്രീഭാമ ക്ലാസെടുത്തു. വിദ്യാര്‍ഥികള്‍ക്ക് പഠന സഹായികള്‍ വിതരണം ചെയ്തു. പരീക്ഷ പഠനം എളുപ്പമാക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *