May 3, 2026

ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ബസ് സര്‍വീസ് ആരംഭിക്കണം: കേരള കോണ്‍ഗ്രസ്-എം

0
site-psd-93
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം നെന്‍മേനി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ സര്‍വീസ് ആരംഭിക്കുന്നത് സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും കെഎസ്ആര്‍ടിസിക്ക് മെച്ചപ്പെട്ട വരുമാനത്തിനും സഹായകമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി ബില്ലി ഗ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിജേഷ് മാനുവല്‍ അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.എം.പി. ജോണ്‍സണ്‍, അന്നമ്മ മാടക്കര, മണ്ഡലം സെക്രട്ടറി വി.പി. പ്രഭാകരന്‍, ട്രഷറര്‍ അസീസ് മാടക്കര, വിന്‍സന്റ് മലങ്കര, അഹമ്മദ്, പീറ്റര്‍ മലങ്കര എന്നവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *