May 3, 2026

കെഎസ്ആര്‍ടിസി ബസ്സിടിച്ച് സൂചനാ ബോര്‍ഡ് തെറിച്ചു;കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്

0
site-psd-98
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: അമിതവേഗതയിലെത്തിയ കെഎസ്ആര്‍ടിസി ബസ് റോഡരികിലെ സൂചനാ ബോര്‍ഡിലിടിച്ച്, ബോര്‍ഡ് തെറിച്ചുവീണ് കാല്‍നടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബേഗൂര്‍ ഉന്നതി സ്വദേശി സെല്‍വ(55)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കുട്ടത്ത് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ് തെറ്റ് റോഡിന് സമീപം വെച്ചാണ് അപകടമുണ്ടാക്കിയത്.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ബോര്‍ഡ് സെല്‍വന്റെ മുഖത്തടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ നിര്‍ത്താതെ പോയ ബസ്, യാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് നിര്‍ത്തിയത്.

തുടര്‍ന്ന് ഡ്രൈവര്‍ പരിക്കേറ്റയാളെ മറ്റൊരു വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സെല്‍വനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍, മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ സുനില്‍മോനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അപകടമുണ്ടാക്കിയ ബസ് തിരുനെല്ലി പോലീസ് കസ്റ്റഡിയിലെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *