May 3, 2026

മുന്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ നടപടികള്‍ ഉണ്ടാകണം: എ എം കുഞ്ഞിരാമന്‍

0
site-psd-112
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:മുന്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ നടപടികള്‍ ഉണ്ടാകണമെന്ന് എടവക മുന്‍ ഗ്രാമ പഞ്ചായത്തംഗം എ എം കുഞ്ഞിരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1962- 1995 വരെ ആദ്യഘട്ടത്തില്‍ 10 രൂപയും പിന്നീട് 20 രൂപയും മീറ്റിങ്ങുകളില്‍ പങ്കെടുത്താല്‍ അംഗങ്ങള്‍ക്കും 30 രൂപ മുതല്‍ 60 രൂപ വരെ പ്രസിഡണ്ടുമാര്‍ക്കും അലവന്‍സ് ലഭിച്ചിരുന്നു.പിന്നീട് പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാന്‍ ഇ കെ നായനാര്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ള മുഖ്യമന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല, കേരളത്തിലെ പഞ്ചായത്തുകളില്‍ ജീവിച്ചിരിക്കുന്ന മുന്‍ അംഗങ്ങള്‍ മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ അവശരായി ദുരിതമനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടര വര്‍ഷം സേവനം അനുഷ്ടിക്കുന്ന എം എല്‍ എ മാരുടെയും എം പി മാരുടെയും സ്റ്റാഫിന് ഉപാധികളില്ലാതെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന സാഹചര്യത്തില്‍ നിരാലം ഭരായി കഴിയുന്ന മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കും നവകേരള സൃഷ്ട്ടിക്കായി ഏത് പ്രതിസന്ധികളെയും തരണം ചെയ്ത് പാര്‍ശ്വവല്‍ക്കരി ക്കപ്പെട്ടവരെയും പാവപ്പെട്ടവരെയും രക്ഷിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ മുന്‍കാല പ്രാബല്യത്തോടെ പെന്‍ഷന്‍ അനുവദിക്കണമെന്ന് കുഞ്ഞിരാമന്‍ ആവശ്യപ്പെട്ടു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *