ജില്ലയിലെ 10 പ്രവാസി കുടുംബങ്ങള്‍ക്ക്: തയ്യില്‍ മെഷീനുകള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ:ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തില്‍ 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍കോട് കുണിയയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സമസ്ത പ്രവാസി സെല്‍ ജില്ലാ കമ്മിറ്റി സംസ്ഥാന പ്രവാസി സെല്‍ കമ്മിറ്റിയുടെ സഹായത്തോടെ ജില്ലയിലെ 10 പ്രവാസി കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനു വേണ്ടി തയ്യില്‍ മെഷീനുകള്‍ നല്‍കി.
കല്‍പ്പറ്റ സമസ്ത കാര്യാലയത്തില്‍ സമസ്ത പ്രവാസി സെല്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെട്ടി ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത പ്രവാസി സെല്‍ വയനാട് ജില്ലാ പ്രസിഡന്റ് പി സി ഉമര്‍ മൗലവി കുപ്പാടിത്തറ അധ്യക്ഷത വഹിച്ചു .സമസ്ത സെന്റിനറിയുടെ ഭാഗമായി ഡിസംബര്‍ 8 ന് കല്‍പ്പറ്റയില്‍ നടക്കുന്ന സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ കോണ്‍ഫ്ലുവല്‍,25 ഡിസംബര്‍ രണ്ടാം വാരം സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്ലിയാര്‍ നയിക്കുന്ന സമസ്ത സന്ദേശ യാത്ര, സയ്യിദുല്‍ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി യാത്ര മറ്റു സമ്മേളന പരിപാടികള്‍ വന്‍ വിജയമാക്കാന്‍ സമസ്ത കുടുംബത്തിലെ മുഴുവന്‍ പ്രവാസി സുഹൃത്തുക്കളും മുന്നിട്ടിറങ്ങണമെന്ന് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.പ്രവാസി സെല്‍ വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി സി. അബ്ദുല്‍ ഖാദര്‍ മടക്കിമല, കെ എ നാസര്‍ മൗലവി മടക്കിമല, സി കെ ഷംസുദ്ദീന്‍ റഹ്‌മാനി റിപ്പണ്‍, ഇ അബ്ബാസ് മൗലവി കല്‍പ്പറ്റ, മൊയ്തീന്‍ ഹാജി അമ്പലവയല്‍, ടി അബ്ദുസ്സലാം പേരാല്‍, പി സി അബൂബക്കര്‍ കാട്ടിക്കുളം, ഇസ്മായില്‍ മൗലവി കല്‍പ്പറ്റ, കെ ടി അബൂബക്കര്‍ എമിലി, എ വി അബ്ദുല്‍ അസീസ് മൗലവി, ഉസ്മാന്‍ കമ്പത്ത്, വികെ അബ്ദുറഹ്‌മാന്‍ മൗലവി, ഫൈസല്‍ എന്‍ ബി സയ്യിദ് അസ്ലം തങ്ങള്‍ സംബന്ധിച്ചു.





Leave a Reply