മെഡിസെപ്പ് ക്യാഷ് ലെസ്സ് ചികിത്സാസൗകര്യം ലഭ്യമാക്കണം കെ.എസ്.എസ്.പി.എ
കല്‍പ്പറ്റ:പെന്‍ഷന്‍കാര്‍ക്ക് മെഡിസെപ്പ് പദ്ധതി പ്രകാരം ക്യാഷ് ലെസ് ചികിത്സ സൗകര്യം ഉറപ്പുവരുത്തണമെന്ന് കെ. എസ് എസ് പി എ .കല്‍പ്പറ്റ നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.പദ്ധതിയില്‍ കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തണമെന്നും ,ഒ.പി.ചികിത്സാ സൗകര്യം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.ഒ.എം ജയേന്ദ്രകുമാര്‍ അധ്യക്ഷനായി.പുതിയ ഭാരവാഹികളായി കെ.എല്‍. തോമസ് പ്രസിഡണ്ട് ,കെ.സുരേന്ദ്രന്‍ സെക്രട്ടറി, അബു ഏലിയാസ് ട്രഷറര്‍, ലില്ലിക്കുട്ടി എം. എ ,വനിതാ ഫോറം പ്രസിഡന്റ് രമണി എം വനിതാ ഫോറം സെക്രട്ടറി എന്നിവരെയും തെരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറി റ്റി.ജെ. സക്കറിയാസ്, ഷാജിമോന്‍ ജേക്കബ്, എ.വി. പൗലോസ്, ഇ.യു പോള്‍ , അബ്രഹാം മാത്യു, ഡൊമിനിക് തോമസ്, സ്റ്റീഫന്‍ കെ, പ്രഭാകരന്‍ കെ, ടി. മൈമൂന, ഹംസ. പി, സി.എസ്. ശശികുമാര്‍, പോള്‍ അലക്സാണ്ടര്‍, കെ.ടി .ശ്രീധരന്‍ , പ്രകാശന്‍ ടി, കുര്യന്‍ എ . ജെ,ഫ്ലോറി ലോബോ, ബേബി നാപ്പള്ളി, ശ്രീലത കെ , രമണി എം , അരവിന്ദാക്ഷന്‍ എം.കെ, പുഷ്പലത എന്‍.കെ. എന്നിവര്‍ പ്രസംഗിച്ചു .





Leave a Reply