May 2, 2026

ജില്ലയിലെ പ്രധാന തൊഴിലവസരങ്ങള്‍

0
niyamanam
By ന്യൂസ് വയനാട് ബ്യൂറോ

ഹോസ്റ്റൽ സ്റ്റുവാർഡ് നിയമനം

തലപ്പുഴ ഗവ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ചുള്ള പുരുഷ ഹോസ്റ്റലിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റുവാർഡ് നിയമനം നടത്തുന്നു. എസ്എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം നവംബർ 10ന് രാവിലെ 11.30ന് കോളേജ് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ -049365 257321

 

സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ് തസ്തികയിൽ എം.ബി.ബി.എസ്, എം.ഡി/ഡി.എൻ.ബി സൈക്യാട്രി/ഡി.പി.എം, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് എം.എസ്.സി സൈക്കോളജി, എം.ഫിൽ, ആർ.സി.ഐ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തിച്ചേരണം. ഫോൺ – 04935 240390.

അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം

നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകയുടെ അസലുമായി ഇന്ന് (നവംബർ 7) രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ- 7907979813

ഹിന്ദി അധ്യാപക നിയമനം

കൽപ്പറ്റ ജി.വി.എച്ച്.എസ് സ്കൂളിൽ എച്ച്.എസ്‍.ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം നവംബർ 10 രാവിലെ 10ന് ഹൈസ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04936 204082, 9496730006

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *