കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
മാനന്തവാടി:ഹോട്ടല്‍ മേഖലയിലെ സംരംഭകര്‍ക്ക് കരുത്തും കൈത്താങ്ങുമായി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ നടപ്പാക്കിയ സുരക്ഷാ പദ്ധതി നാടിനു മാതൃകയാണെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ മന്ത്രി ഒ. ആര്‍ . കേളു.ദുരന്തകാലത്ത് സംഘടന നല്‍കിയ സേവനങ്ങളെ നാട് എക്കാലത്തും ഓര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ വയനാട്
ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് അസ്ലം ബാവ അധ്യക്ഷനായി.
വാര്‍ഷിക പൊതുയോഗം കെ.എച്ച്.ആര്‍.എ സംസ്ഥാന സെക്രട്ടറി ജി. ജയപാല്‍ ഉദ്ഘാടനം ചെയ്തു.
സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കുള്ള
10 ലക്ഷം രൂപയുടെ ധനസഹായം അഡ്വ: ടി.സിദ്ധീഖ് എം.എല്‍.എ.
വിതരണം ചെയ്തു.
ജില്ലാ സെക്രട്ടറി സുബൈര്‍ റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ അബ്ദുല്‍ റഹ്‌മാന്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു.
പ്രശസ്ത കലാകാരന്‍ ഡാവിഞ്ചി സുരേഷിനെ ചടങ്ങില്‍ ആദരിച്ചു.
പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയ്, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജു ലാല്‍ , സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. ഹരിഹരന്‍, സംസ്ഥാന ഉപദേശക സമിതി അംഗം മൊയ്തീന്‍കുട്ടി ഹാജി, സംസ്ഥാന സെക്രട്ടറിമാരായ അനീഷ് ബി. നായര്‍, സജീര്‍ ജോളി.
മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ സമദ്, മലപ്പുറം ജില്ലാ സെക്രട്ടറി കെ.ടി. രഘു, കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ ഗഫൂര്‍, ബെന്നി സി.ജെ., കാസര്‍ഗോഡ് ജില്ലാ ട്രഷറര്‍ രഘു വീരപൈ, വയനാട് ടൂറിസം അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സൈഫുള്ള കെ. ഹസ്സന്‍, വയനാട് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പോക്കു ന്യൂ ഫോം, കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ മുജീബ് ചുണ്ട, പി.ആര്‍. ഉണ്ണികൃഷ്ണന്‍, ഉമ്മര്‍ പാരഡൈസ് തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു.





Leave a Reply