മാനന്തവാടി നഗരത്തിലെ ഫുട്പാത്തിൻ്റെ കൈവരികളിൽ ചെടിച്ചട്ടികൾ സ്‌ഥാപിച്ചു
മാനന്തവാടി: മാനന്തവാടി നഗ രത്തിന്റെ സൗന്ദര്യവൽക്കരണ ത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുമായി സഹകരിച്ചു കൊണ്ട് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ഫുട്പാ ത്തിൻ്റെ കൈവരികളിൽ ചെടിച്ച ട്ടികൾ സ്‌ഥാപിച്ചു.കൈവരികൾ നിലവിലുള്ള എല്ലാ സ്‌ഥലത്തും ചെടിച്ചട്ടികൾസ്ഥാപിക്കും.മാനന്തവാടി നഗരസഭാ ഉപാ ധ്യക്ഷൻ ജേക്കബ് സെബാ സ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു.
മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.വി.മഹേ ഷ് അധ്യക്ഷത വഹിച്ചു യൂത്ത് വിങ് പ്രസിഡന്റ് ഒ.വി.ഗോപൻ, സ്‌ഥിരസമിതി അധ്യക്ഷൻപി.വി.എസ്.മൂസ, കൗൺസിലർമാരായ
സിന്ധു സെബാസ്‌റ്റ്യൻ, മാർഗരറ്റ് തോമസ്, പി.എം.ബെന്നി, പി. ഷംസുദ്ദീൻ വി.യു.ജോയ്,ആലീ സ് സിസിൽ, മർച്ചന്റ്സ് അസോ സിയേഷൻ പ്രസിഡഡന്റ് കെ ഉസ്‌മാൻ,ട്രഷറർ എൻ.പി.ഷിബി, അസോസിയേഷൻ ഭാരവാഹിക ളായ ജോൺസൺ ജോൺ, സി. കെ.സുജിത്ത്, മുഹമ്മദലി ഇക്ബാൽ, കെ.റഷീദ്, റോബി ചാക്കോ എന്നിവർ പ്രസംഗിച്ചു.





Leave a Reply