May 3, 2026

കാലവർഷത്തിനു പിന്നാലെയെത്തിയ ന്യൂനമർദങ്ങൾകാപ്പിക്കർഷകരെ പ്രതിസന്ധിയിലാക്കി

0
IMG_20251107_101243
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ:കാലവർഷത്തിനുപിന്നാലെയെത്തിയ ന്യൂനമർദങ്ങൾ ജില്ലയിലെ കാപ്പിക്കർഷകരെ പ്രതിസന്ധിയിലാക്കി. ഡിസംബറിൽവിളവെടുക്കേണ്ട കാപ്പിക്കുരു നേരത്തേ പഴുത്തു. പ്രതീക്ഷിച്ചതിലും നേരത്തേ വി ളവെടുക്കേണ്ട സാഹചര്യംവന്നത് കർഷകരെ പ്രയാസത്തിലാക്കി.

തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങിയെങ്കിലും ജില്ലയിൽ മഴയൊഴിഞ്ഞ ദിനങ്ങൾ കുറവായിരുന്നു.

 

തുലാമഴ പെയ്യേണ്ട സമയത്ത് ന്യൂന മർദമുണ്ടായതോടെ ഒക്ടോബറിൽ മിക്ക ദിവസവും മഴപെയ്തു. പകൽ മുഴുവൻ മഴപെയ്തത് കാപ്പിക്കർഷകരെ പ്രതികൂല മായി ബാധിച്ചു. കാലാവസ്ഥ അനുകൂല മല്ലാതായതോടെഞെട്ടുചീഞ്ഞ് കാപ്പിക്കുരു വീഴാൻ തു ടങ്ങിയതോടെയാണ് വിളവെടുക്കാൻ കർഷകർ നിർബന്ധിതരായത്. അമ്പല വയൽ, മൂപ്പൈനാട്, മേപ്പാടി പഞ്ചായ ത്തുകളുടെ വിവിധ ഭാഗങ്ങളിൽ നവം ബർ ആദ്യവാരംതന്നെ വിളവെടുപ്പാരംഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *