May 3, 2026

വന്ദന ഷാജുവിന്റെ കലാ യാത്ര മൂന്നര പതിറ്റാണ്ട് പിന്നിടുന്നു

0
site-psd-149
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:കലകളെയും കലാകാരന്മാരേയും ചേര്‍ത്ത് പിടിച്ചുള്ള വന്ദന ഷാജുവിന്റെ വിജയ യാത്ര മൂന്നര പതിറ്റാണ്ട് പിന്നിടുന്നു.കലയോടുള്ളഇഷ്ടം മാത്രമല്ല,കലാകാരന്മാരെയും വളര്‍ത്തി മുന്നേറുകയാണ് പി.സി. ഷാജു എന്ന വന്ദന ഷാജു.കലാരംഗത്ത് നിരവധി വ്യക്തിബന്ധങ്ങള്‍ സൂക്ഷി ക്കുന്ന ഷാജു തന്റെ ദിനചര്യയുടെ മുഴുവന്‍ സമയവും കലാകാരന്മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.കൊച്ചിന്‍ കലാഭവന്‍ ഏറ്റവും നല്ല പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് നല്‍കി ഷാജുവിനെ ആദരിക്കുകയും ചെയ്തു.വയനാട്ടിലെ ഗ്രാമരംഗത്തെ വിശ്വസ്ത സ്ഥാപനമായ വന്ദന വിഷ്വല്‍ മീഡിയ ഇതിനകം മറ്റു പ്രോഗ്രാം ഏജന്‍സികള്‍ക്കും മാതൃകയാണ്.

ചെറുതും വലുതുമായ 12 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.പാലയില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന താടിയും മുടിയുമെന്ന ദിലീപ് കോട്ടയത്തിന്റെ പുതിയ ചിത്രമാണ് ഇദ്ദേഹത്തിന്റെ പുതിയ ചിത്രം

കല്‍പ്പറ്റ ആസ്ഥാനമാക്കി 1988ല്‍ ഷാജു തുടങ്ങിയ വന്ദന ചില്‍ഡ്രന്‍സ് സൊസൈറ്റിയാണ് ജീവിതത്തെ ഷാജുവിന്റെ മാറ്റി മറിച്ചത്.പിന്നീട് വന്ദനം എന്ന സിനിമയുടെ മലബാര്‍ വിതരണക്കാര നായതോടെ വന്ദന എന്ന പേരു കൂടി ഷാജുവിനൊപ്പം ചേര്‍ന്നു.തുടര്‍ന്ന് പിണങ്ങോട് റോഡില്‍ വന്ദന വിഷ്വല്‍ മീഡിയ ആന്റ് പ്രോഗ്രാം ബുക്കിന് സെന്റര്‍ തുടങ്ങി. വയനാട്ടിലെ ഏക അംഗീകൃത പ്രോഗ്രാം ബുക്കിങ് ഏജന്‍സിയാണ് ഇത് സ്‌കൂളുകളില്‍ മൈക്ക് സെറ്റ് മുതല്‍ സിനിമ പ്രദര്‍ശനം വരെ നടത്തിയാണ് തുടക്കം. വയനാടിന്റെ ഗ്രാമീണമേഖലയില്‍ സ്വജീവ സാന്നിധ്യമായിരുന്നു ഷാജുവിന്റെ പ്രോഗ്രാം ബുക്കിങ് ഏജന്‍സി, കേരളം, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ക്കു പുറമെ ഗള്‍ഫ് രാജ്യങ്ങളില്‍ വരെ ഷാജുവിന്റെ ഏജന്‍സിയുടെ പ്രവര്‍ത്തനം എത്തിയിരുന്നു. പ്രൊഫഷണല്‍ പ്രോഗ്രാം ഏജന്റ ഫെഡറേഷന്‍ സംസ്ഥാനസമിതി അംഗമായ ഷാജുവിന് സിനിമാമേഖലയിലെ പ്രമുഖ ന ടീനടന്‍മാരുമായി ആത്മബന്ധമുണ്ട്. സംസ്ഥാനത്തിലെ ഏതുസമിതിയുടെ നാടകത്തിന്റെ പേരും ഏതു ഉറക്കത്തിലും ഷാജുവിന് പറയാന്‍ കഴിയും. നാടകം, സിനിമാപ്രദര്‍ശനം, ബൈബിള്‍ നാടകം, മിമിക് സ്, ഗാനമേള മാജിക്, ബാലെ, സിനിമാതാരങ്ങളുടെ സ്റ്റേജ് പ്രോഗ്രാം, ഇവന്റ് ശിങ്കാരിമേളം, ബാന്റ് സെറ്റ്, തംബോല, നാസിക് ഡോള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് -ഷാജുവിന്റെ ഏജന്‍സിയിലുള്ളത്. എല്‍.സി.ഡി, എല്‍.ഇ.ഡി തുടങ്ങിയ ഉപകരണങ്ങളും ഷാജുവിന്റെ സ്ഥാപനത്തിലുണ്ട്. പഴയ പ്രൊജക്ടറും മറ്റും ഇപ്പോഴും ഷാജു നിധി പോലെ സൂക്ഷിക്കുന്നു പുതിയ കാലത്ത് നാടകങ്ങള്‍ക്ക് പ്രേക്ഷകര്‍ കുറവായിട്ടും കലാപ്രേ മിയായ ഷാജു ഇന്നും ഏജന്‍സി നടത്തി കൊണ്ടു പോവുന്നു.ഓരോ പ്രോഗ്രാമും വിലയിരുത്തിയശേഷം മാത്രമേ ഷാജു വിതരണത്തിന് തയ്യാറാവുകയുള്ളു.സമൂഹത്തിന് എന്തെങ്കിലും സന്ദേശം നല്കുന്നതായിരിക്കണം ഓരോ കലാസൃഷ്ടിയും എന്ന തരത്തിലാണ് ഷാജു പ്രവര്‍ത്തിക്കുന്നത്.സാഹിത്യരംഗത്തെ പ്രമുഖരെ വയനാടന്‍ ചുരം കയറ്റുന്നതില്‍ വന്ദനാ ഷാജുവും വന്ദന വിഷല്‍ മീഡിയയും വഹിച്ച പങ്ക് വളരെ വലുതാണ്. ഇപ്പോള്‍ നവീകരിച്ച ഓഫീസ് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *