May 3, 2026

ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് സംഘടിപ്പിച്ച മെഡിക്കല്‍ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു

0
site-psd-150
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കല്‍പ്പറ്റ എം.സി.എഫ്. പബ്ലിക് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ എക്‌സിബിഷനില്‍, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയ മെഡിക്കല്‍ എക്‌സിബിഷന്‍ എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീറിന്റെ സാന്നിധ്യത്തില്‍ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി. പി ശശീന്ദ്രനും ഗായത്രി ശ്രേയാംസ്‌കുമാറും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങള്‍, വ്യത്യസ്ത വളര്‍ച്ചാ ഘട്ടങ്ങളിലുള്ള ഗര്‍ഭസ്ഥ ശിശുക്കളുടെ മാതൃകകള്‍ എന്നിവ കുട്ടികള്‍ക്കും മറ്റു സന്ദര്‍ശകര്‍ക്ക് വിജ്ഞാനപ്രദമായ ഒരനുഭവമായി.

കൂടാതെ, ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി വിവിധതരം ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് ഉപകരണങ്ങളും, ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും രോഗനിര്‍ണയം, നിരീക്ഷണം, ചികിത്സ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ആധുനിക കാര്‍ഡിയോളജി ഉപകരണങ്ങളുടെ പ്രത്യേക പ്രദര്‍ശനവും
ഒപ്പം, ബി.എല്‍.എസ്. (Basic Life Support) പരിശീലനം, സാമൂഹിക സേവന തത്പരരായവര്‍ക്ക് ആസ്റ്റര്‍ വോളന്റിയേഴ്‌സ് രജിസ്‌ട്രേഷന്‍, ആരോഗ്യ രംഗത്തെ ഗവേഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുന്നതിനും പിന്തുണ നല്‍കുന്നതിനും ഐ നെസ്റ്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയ്ക്കും പ്രത്യേകം കൗണ്ടറുകളും പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ എക്‌സിബിഷന്‍ നവംബര്‍ 8ന് അവസാനിയ്ക്കും

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *