ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി:റോട്ടറി കമ്പനി വാലിയും ,യുവരാജ് സിംഗ് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.കണിയാരം കത്തിഡ്രല്‍ പാരീഷ് ഹാളില്‍ ബ്രസ്റ്റ് ക്യാന്‍സര്‍ ഡിറ്റന്‍ഷന്‍ ക്യാമ്പില്‍ നൂറ്റിയമ്പതോളം പട്ടികജാതി പട്ടിക വര്‍ഗ്ഗവിഭാഗം വനിതകള്‍ പങ്കെടുത്തു.ക്യാമ്പില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രഗ്ദനവല്ലി അദ്ധ്യക്ഷയായി. ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റ്,മെഡിക്കല്‍ വിഭാഗം,വനം വകുപ്പ്,കിസ്റ്റേണ്‍ ഫൗണ്ടേഷന്‍,എന്‍.ആര്‍.എന്‍.എല്‍.എം തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളും സംഘടനകളുടേയും സഹായത്തോടെയാണ് ക്യാമ്പ് നടത്തിയത്.
റോട്ടറി പ്രസിഡണ്ട് ഷാജി അബ്രാഹം സ്വാഗതവും, സംഘാടക സമിതി ചെയര്‍മാന്‍ ടി.സി.ജോസഫ് നന്ദിയും പറഞ്ഞു. റോട്ടറി ഗവര്‍ണര്‍ ബിജോഷ് മാനുവല്‍, ടി.ഡി. ഒ.മജീദ്, ഫോറസ്റ്റ് റയിഞ്ച് ഓഫിസര്‍ രംജിത്ത്, ഡോക്ട് റോഷന എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply