May 3, 2026

എല്‍ഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായി

0
site-psd-194
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതായി സിപിഎം ഏരിയ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി അറിയിച്ചു. മുള്ളന്‍കൊല്ലിയില്‍ ആകെയുള്ള 17 വാര്‍ഡുകളില്‍ സിപിഎം 13 ഉം സിപിഐയും കേരള കോണ്‍ഗ്രസ്-എമ്മും രണ്ട് വീതവും എന്‍സിപിയും ആര്‍ജെഡിയും ഒന്നു വീതവും എണ്ണത്തില്‍ മത്സരിക്കും. പുല്‍പ്പള്ളിയില്‍ ആകെയുള്ള 21 സീറ്റില്‍ സിപിഎം 15 ഉം സിപിഐ നാലും ആര്‍ജെഡിയും കേരള കോണ്‍ഗ്രസ്-ബിയും ഒന്നുവീതവും എണ്ണത്തില്‍ ജനവിധി തേടും.പൂതാടിയില്‍ ആകെയുള്ള 23 സീറ്റില്‍ 19 എണ്ണത്തില്‍ സിപിഎം മത്സരിക്കും. രണ്ട് സീറ്റില്‍ സിപിഐയും ഓരോ സീറ്റില്‍ ആര്‍ജെഡിയും കേരള കോണ്‍ഗ്രസ്-എമ്മും മത്സരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *