ടി കെ പുഷ്പനും വി സുരേഷും സിപിഎം ഏരിയ സെക്രട്ടറിമാര്‍
കല്‍പ്പറ്റ:സിപിഎം മാനന്തവാടി ഏരിയ സെക്രട്ടറിയായി ടി.കെ. പുഷ്പനേയും മീനങ്ങാടി ഏരിയ സെക്രട്ടറിയായി വി. സുരേഷിനേയും തിരഞ്ഞെടുത്തു. മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി.ബിജുവും മീനങ്ങാടി ഏരിയ സെക്രട്ടറി എന്‍. പി. കുഞ്ഞുമോളും തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാലാണ് പുതിയ സെക്രട്ടറിമാരെ തിരഞ്ഞെടുത്തത്.സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പുഷ്പന്‍ സിഐടിയു മാനന്തവാടി ഏരിയ സെക്രട്ടറിയും മാനന്തവാടി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനുമാണ്. തലപ്പുഴ സ്വദേശിയാണ്.
മീനങ്ങാടി ഏരിയ കമ്മിറ്റി അംഗമായ വി. സുരേഷ് കൃഷ്ണഗിരി ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയായിരുന്നു. രണ്ടുതവണ മീനങ്ങാടി പഞ്ചായത്ത് അംഗമായി. സ്ഥിരസമിതി അധ്യക്ഷനുമായിരുന്നു.





Leave a Reply