May 6, 2026

തദ്ദേശ തെരഞ്ഞെടുപ്പ്: പരിശീലനം നല്‍കി

0
site-psd-274
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പരിശീലനം നല്‍കി. റിട്ടേണിങ് ഓഫീസര്‍മാര്‍ ബൂത്തുകള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പരിശീലനം ഉദ്ഘാടനം ചെയ്ത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍ദ്ദേശിച്ചു. പരിശീലനത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സോഫ്‌റ്റ്വെയറുകള്‍ പരിചയപ്പെടുത്തി.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയുള്ള സ്ഥലങ്ങളില്‍ സമയബന്ധിതമായി പരിഹാരം കാണണമെന്നും കളക്ടര്‍ അറിയിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍രാജ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *