രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി
തോല്‍പ്പെട്ടി: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും തോല്‍പ്പെട്ടിയില്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എല്‍ 10 എ.വൈ 9994 നമ്പര്‍ ലോറിയുടെ ടൂള്‍ ബോക്‌സില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു പണം കണ്ടെടുത്തത്. പണം കടത്തിയ അടിവാരം നൂറാംതോട് കാരാട്ട് ചാലില്‍ ജമാല്‍ (34)നെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ സജിമോന്‍, എ.എസ്.ഐ മെര്‍വിന്‍, സി.പി.ഒ മാരായ അഖില്‍, അനീഷ്, മാനന്തവാടി എസ്.ഐ രതീഷ് എന്‍.ഡി, സി. പി.ഒ മാരായ ഷിജു, ശ്രീജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.





Leave a Reply