August 25, 2026

ലോക പ്രമേഹ ദിനാചരണം സംഘടിപ്പിച്ചു

0
IMG_20251114_164436
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മലവയൽ ഗോവിന്ദമൂല ഊരിലെ കരിന്തണ്ടൻ സ്മാരക ലൈബ്രറിയിൽ വച്ച് ലോക പ്രമേഹ ദിനാചരണം സംഘടിപ്പിച്ചു.”ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും പ്രമേഹം” എന്നതാണ് ഈ വർഷത്തെ ലോക പ്രമേഹ ദിനത്തിന്റെ പ്രമേയം. പ്രമേഹരോഗികളായ ഓരോ വ്യക്തിക്കും സംയോജിത പരിചരണം, പിന്തുണയുള്ള അന്തരീക്ഷം, ആരോഗ്യം, അന്തസ്സ്, സ്വയം മാനേജ്മെന്റ് എന്നിവ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾക്കാണ് ഈ പ്രമേയം പ്രാധാന്യം കൊടുക്കുന്നത്. ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു.എ.ഡി. എസ് ശ്രീമതി ജയ ആശംസകൾ അർപ്പിച്ചു. ട്രൈബൽ പ്രൊമോട്ടർ അജിത,ട്രൈബൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *