ടൗണ്‍ഷിപ്പില്‍ കെ എസ് ഇ ബി താല്‍ക്കാലിക ജീവനക്കാരനു ദാരുണാന്ത്യം
പനമരം: ചൂരല്‍മല പുനഃരധിവാസത്തിന്റെ ഭാഗമായി നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന കല്‍പ്പറ്റ ടൗണ്‍ഷിപ്പ് മേഖലയില്‍ വൈദ്യുതി പോസ്റ്റില്‍ നിന്നും ലൈനുകള്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ പോസ്റ്റടക്കം മറിഞ്ഞ് നിലത്തു വീണ് തൊഴിലാളി മരിച്ചു. പനമരം നീരട്ടാടി കൊടിക്കാട്ട് ഉണ്ണിക്കുട്ടന്‍ എന്ന രമേശന്‍ (31) ആണ് മരിച്ചത്. അപകടത്തില്‍ തലക്ക് സാരമായ പരിക്കേറ്റ രമേശനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കൃഷ്ണന്റെയും, ഓമനയുടേയും മകനാണ്. ജോസ്‌നയാണ് ഭാര്യ. ഏകമകള്‍ അവന്തിക (ഉണ്ണിമോള്‍





Leave a Reply