പുൽപ്പള്ളിയുടെ വികസനത്തിനായി വ്യാപാരി വ്യവസായി സമിതി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി
പുൽപ്പള്ളി: പ്രദേശത്തിന്റെ വികസന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി സമിതി പുൽപ്പള്ളി യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. പുൽപ്പള്ളി ടൗണിലെ പൊട്ടിപ്പൊളിഞ്ഞ ഓവുചാലുകൾ വൃത്തിയാക്കുക, കേടായ സ്ട്രീറ്റ് ലൈറ്റുകൾ മാറ്റി സ്ഥാപിക്കുക, പൊളിഞ്ഞുകിടക്കുന്ന ഫുട്പാത്തുകൾ നന്നാക്കുക എന്നിവയ്ക്ക് വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചത്. ഏരിയ സെക്രട്ടറി ജയപ്രകാശ് സി.ജി, യൂണിറ്റ് സെക്രട്ടറി സ്മിതൽ സ്കറിയ, പ്രസിഡന്റ് അനിൽകുമാർ, മുരളീധരൻ എന്നിവർ നിവേദന സമർപ്പണത്തിന് നേതൃത്വം നൽകി.





Leave a Reply