December 14, 2025

സ്ഥാനാര്‍ത്ഥികള്‍ക്കുള്ള സ്വീകരണവും എന്‍സിപി(എസ്) തെരഞ്ഞെടുപ്പ് യോഗവും സംഘടിപ്പിച്ചു

0
site-psd-292
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ :ഇരു മുന്നണികളും വയനാടിനെ വഞ്ചിച്ചു അഡ്വ: പി എം സുരേഷ് ബാബു എന്‍സിപി(എസ്) സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കുള്ള സ്വീകരണവും എന്‍സിപി(എസ്) ജില്ല തെരഞ്ഞെടുപ്പ് യോഗവും കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തില്‍ വയനാട് ജില്ലാ എന്‍സിപി(എസ്)പ്രസിഡന്റ് ഷാജി ചെറിയാന്‍ അധ്യക്ഷനയി സംസ്ഥാന ജനറല്‍ സെക്രട്ടറി പി വി അജ്മല്‍ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ജില്ലാ ബ്ലോക്ക് നേതാക്കളായ സി എം ശിവരാമന്‍ പി പി സദാനന്ദന്‍,കെ വി റെനില്‍, സി ടി നളിനാഷന്‍, പി അശോകന്‍, സാബു എപി നൂറുദ്ദീന്‍ ടിപി,ബാലന്‍ എം കെ, രാജന്‍ മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ലോകസഭ എംപിയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും യുഡിഎഫില്‍ നിന്നും ആസ്പറേഷനല്‍ ജില്ലയായ വയനാടിന് സഹായം എത്തിക്കേണ്ട കേന്ദ്രം ഭരിക്കുന്ന ഗവര്‍മെന്റ് എന്‍ഡിഎ നേതൃത്വം നല്‍കുന്നതും ആയിരിക്കുന്നതിനാല്‍ ഇവര്‍ രണ്ടു കൂട്ടരും വയനാടിനെയും വയനാട്ടുകാരെയും വഞ്ചിക്കുന്നതില്‍ കിട മത്സരം നടത്തുകയാണ്.മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയ കെടുതികളും ചൂരല്‍മല മുണ്ടക്കായി ദുരന്തവും ഏല്‍പ്പിച്ച ആഘാതങ്ങളും കാര്‍ഷിക ഉത്പന്നങ്ങളുടെ വില തകര്‍ച്ചയും 1972 ലെ വന്യാമൃഗ നിയമ കുരുക്കും കൊണ്ട് പൊറുതിമുട്ടുന്ന വയനാടന്‍ ജനതയെ ചേര്‍ത്തുപിടിക്കുകുയും സ്ത്രീ ശാക്തീകരണത്തിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്യുന്ന ഇടതുപക്ഷ മുന്നണി സര്‍ക്കാരിനെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചുകൊണ്ടു വരുന്നതിനായി ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകരും നിഷ്പക്ഷ മതികളും കച്ചവടക്കാരും സാധാരണക്കാരും കര്‍ഷകരും യുവജനങ്ങളും തൊഴിലാളികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും വയനാടന്‍ ജനതയെ വഞ്ചിച്ച ഇരുമുന്നണികള്‍ക്കുംഈ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തമായ മറുപടി നല്‍കണമെന്നും എന്‍സിപി(എസ്) സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ: പി എം സുരേഷ് ബാബു വയനാട്ടിലെ വോട്ടര്‍മാരുടെ അഭ്യര്‍ത്ഥിച്ചു.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *